Skip to main content

QUALITY CONTROL (QA/QC) TRAINING - MECHANICAL ENGINEERING - KERALA


മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞവർ തിരഞ്ഞെടുക്കുന്ന ഒരു തൊഴിൽ മേഖലയാണ് QA/QC Engineer  or QA/QC Inspector  എന്ന ജോലി. നല്ല ശമ്പളവും വിദേശജോലിയും ആഗ്രഹിക്കുന്നവരാണ് പ്രധാനമായും ഈ മേഖല തിരഞ്ഞെടുക്കുന്നത്. Mechanical Engineering ലെ ബിരുദം കൊണ്ട് മാത്രം ഈ ജോലി ലഭിക്കില്ല. ചില Certification Courses  ഇതിനായി ചെയ്യേണ്ടി വരും.  ഏതൊക്കെയാണ് ഈ കോഴ്സുകൾ എന്ന് മനസ്സിലാക്കാൻ തുടർന്ന് വായിക്കുക.


QA എന്നാൽ Quality Assurance എന്നും QC എന്നാൽ Quality Controller എന്നുമാണ്. Quality എന്നത് എല്ലാ മേഖലയിലും പൊതുവായി ഉപയോഗിക്കുന്ന വാക്കാണ്. ഏതൊരു product നിർമിക്കുമ്പോഴും quality അനിവാര്യമാണ്. അതുകൊണ്ടുതന്നെ quality പരിശോധിക്കാനായി എല്ലാ കമ്പനികളിലും inspectors നെ നിയമിച്ചിരിക്കും. ഇവരുടെ യോഗ്യത എന്തായിരിക്കണം? Production സമയത്തു ഉണ്ടാകുന്ന അപാകതകൾ (defects) കണ്ടെത്താനും തിരുത്താനും (Repair) കഴിവ് ഉണ്ടായിരിക്കണം. എന്ന് വച്ചാൽ Production Technology യെക്കുറിച്ചും Quality Test കളെക്കുറിച്ചുമുള്ള അറിവ് അനിവാര്യമാണ്. അതാത് കമ്പനികൾ ഇതിനായി പരിശീലനം കൊടുക്കാറുണ്ട്.

Mechanical Engineering QA/QC ക്ക് വളരെ നല്ല ജോലി സാധ്യത ഉണ്ട്.. Industrial Construction മേഖലയാണ് ഇതിൽ പ്രധാനം.  വിദേശ ജോലിയും നല്ല ശമ്പളവും പ്രതീക്ഷിക്കാം. Industrial construction  പരിധിയിൽ വരുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. Oil & Gas മേഖലയാണ് ഇതിൽ പ്രധാനം. റിഗ്ഗുകൾ, പൈപ്പ്‌ലൈനുകൾ, റിഫൈനറികൾ, പെട്രോകെമിക്കൽ പ്ലാന്റുകൾ ഇതൊക്കെ Oil & Gas പെടുന്നവയാണ്. ഇതിനു പുറമെ Power Plant, Water Treatment Plant, Steel Plant, Nuclear Plant, Cement Plant, Steel Plant, Ship Building എന്നിവയുടെയൊക്കെ നിർമാണത്തിൽ മെക്കാനിക്കൽ എഞ്ചിനീർമാരുടെ പങ്ക് സുപ്രധാനമാണ്. ഇത്തരം Industrial പ്ലാന്റുകളുടെ നിർമാണവേളയിൽ പ്രസ്തുത നിർമിതിയുടെ ഗുണനിലാവാരം ഉറപ്പു വരൂത്തുക എന്നതാണ് Mechanical QA / QC ഇൻസ്പെക്ടർമാരുടെ ജോലി.



ഇത്തരം plant കളുടെ നിർമാണം അന്താരാഷ്ട്ര നിലവാരത്തിൽ (International Standards) ചെയ്യേണ്ടതുണ്ട്. ISO Standards, ASME Standards, API Standards, ANSI Standards , BS Standards, ABS Standards NAS Standards  എന്നിവയൊക്കെയാണ് അതിൽ പ്രധാനം. QA / QC Engineer ജോലിയും ഉയർന്ന ശമ്പളവും ലഭിക്കണമെങ്കിൽ മേല്പറഞ്ഞ  അന്താരാഷ്‌ട്ര നിലവാരത്തിൽ ജോലി ചെയ്യാനുള്ള അറിവും യോഗ്യതയും ഉണ്ടായിരിക്കണം.  ഇതിലേക്കായി പഠിക്കേണ്ട വിഷയങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Industrial Plant കളുടെ നിർമാണം പ്രധാനമായും സ്റ്റീൽ (Carbon Steel, Alloy Steel & Stainless Steel)   ഉപയോഗിച്ചാണ് ചെയ്യുന്നത്. Structural Beams, Pipes, Plates എന്നിങ്ങനെയുള്ള സാമഗ്രികളാണ് ഉപയോഗിക്കുന്നത്. Valves, Flanges, Nozzles എന്നിവ കൂടാതെ pipe fittings കളും ഉപയോഗിക്കപ്പെടുന്നു. നിർമാണ (fabrication) വേളയിൽ cutting, fit-up, welding, heat treatment എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ചെയ്യേണ്ടി വരും. തുടർന്ന് Non Destructive Testing (NDT), Hydrostatic Testing എന്നിങ്ങനെയുള്ള ഗുണനിലവാരം ഉറപ്പുവരുത്താനുള്ള test കൾ ചെയ്യേണ്ടതുണ്ട്. Radiographic Testing (RT), Ultrasonic Testing (UT), Magnetic Particle Testing (MT), Penetrant Testing (PT), Eddy Current Testing (ET) എന്നിവയാണ് NDT കളിൽ പ്രധാനമായവ. Test കൾക്ക് ശേഷം corrosion നിയന്ത്രിക്കാനാവശ്യമായ കാര്യങ്ങളും ചെയ്യേണ്ടി വരും. Cathodic Protection, Coating എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.  ഈ വിധ പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കുകയും ആവശ്യമായ certification എടുക്കുകയും ചെയ്യുക എന്നതാണ് QA/ QC Engineer ആകാനുള്ള മാർഗം. അംഗീകാരമുള്ള Certifications ഏതൊക്കെയാണെന്ന് പരിശോധിക്കാം.


അന്താരാഷ്‌ട്ര നിലവാരമുള്ള (ASME, API, AWS, ANS BS etc.) ജോലി എന്ന് പറയുമ്പോൾ പ്രധാനമായും American / British നിലവാരമാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് QA/QC Engineers ചെയ്യുന്ന certifications അമേരിക്കൻ / ബ്രിട്ടീഷ് നിലവാരത്തിൽ ഉള്ളവയാണ്. Certifications ഏതൊക്കെയെന്ന് നോക്കാം.

1 ) Welding Inspector Certification
2 ) NDT Certification
3 ) Coating Inspector Certification 

എന്നിങ്ങനെ മൂന്ന് വിഭാഗത്തിൽ പെടുന്ന അമേരിക്കൻ / ബ്രിട്ടീഷ് certifiation ചെയ്യുകയാണെങ്കിൽ Mechanical Engineers ന്  QA/QC ജോലി ലഭിക്കും. കൂടുതൽ ഉയർന്ന ശമ്പളം പ്രതീക്ഷിക്കുന്നവർക്കായി Tank Inspector, Pressure Vessel Inspector, Piping Inspector എന്നിങ്ങനെയും ചില certifications ഉണ്ട്.

അന്താരാഷ്‌ട്ര നിലവാരമുള്ള NDT Certification (American Standard) ഞങ്ങൾ കാലങ്ങളായി ചെയ്തു വരുന്നു.  Oil and Gas Diploma / Diploma in QA-QC / Diploma in Welding Engineering / Diploma in Piping Engineering  എന്നിങ്ങനെ അന്താരാഷ്ട്ര നിലവാരമില്ലാത്ത പലതരം Diploma കോഴ്സുകൾ കേരളത്തിൽ വ്യാപകമായി നടത്തപ്പെടുന്ന സാഹചര്യത്തിലാണ് ഈ ബ്ലോഗ് എഴുതാൻ ഞങ്ങൾ നിർബന്ധിതരായത്.  വിദ്യാർത്ഥികളുടെ ഈ വിഷയത്തിലുള്ള പരിമിതമായ അറിവ് മുതലെടുക്കുകയാണ് diploma കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ. വഞ്ചിതരാകാതിരിക്കുക!

കൂടുതൽ വിവരങ്ങൾക്കോ സംശയ നിവാരണത്തിനോ ഞങ്ങളുമായി ബന്ധപ്പെടുക.

Metalscan Inspection Services 
Tower “B”, 5th Floor

Mather Square            
Town Railway Station Road,

Kochi-682018
Ernakulam, Kerala
Cell: 09349891880 / 9446937402











Comments

Popular posts from this blog

QA/QC TRAINING FOR MECHANICAL ENGINEERS AT KOCHIN, ERNAKULAM, KERALA

METALSCAN INSPECTION SERVICES Kochin, Ernakulam, Kerala Metalscan Inspection Services is an ISO certified organization established in 1998 at Chennai. Company is founded by Industry Expert qualified as ASNT Level III.  He also qualified as National Aerospace Standard (NAS 410) Level III and is a leading consultant in Aerospace Inspection services in India.  We have our Head office in Chennai and our branch in Kerala at Kochin.  In Kerala, we do training for QA/QC Engineers.  We do below listed courses at Kochin. Quality Control Courses: Introduction of Industrial Plants System of Industrial construction Quality Assurance in Industrial Construction Codes and Standards Quality Control in construction Inspection and Test Plan Engineering Drawings (BFD, PFD, GAD, P & ID, ISOMETRIC, EQUIPMENT DRWG.) Piping Engineering Welding Engineering NDT Training and Certification : Radiographic Testing Ultrasonic Testing...

HOW A MECHANICAL ENGINEER CAN DEVELOP HIS CAREER AS QA/QC ENGINEER?

QA/QC Engineers have nearly 100% placement opportunity with attractive salary in industrial construction.   Usually QA/QC Engineers are placed in engineering companies and consulting companies involved in construction of Industrial plants and equipments.   Industries of interest are Oil Field Industries (RIG, Gas Oil Separation Plant, Pipe line etc.), Refinery, Petrochemical Plant, Steel Plants, Power Plants, Boilers, Ship Building, Water Treatment Plant, Nuclear Plants and so on… In order to achieve placement as QA/QC Engineer, engineers would requirement to attend specialization courses with relevant certification.    Usually fresh mechanical engineers do not have clear idea about the specialization courses and certifications necessary to get placement in QA/QC department. This condition became worse when candidates approach certain institutes, because they offer variety of courses and certificates which may or may not be required for QA/QC Engineer in industrial ...